

ദോഹ: പ്രവാസി വിഷയങ്ങളില്‍ അവഗാഹവും വിവിധ സര്‍ക്കാറുകളുടെ ക്ഷേമ പദ്ധതികള്‍ പ്രവാസികളില്‍ എത്തിക്കുന്നതിനായി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്യുന്ന അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയെ ഈ രംഗത്ത് ആയിരത്തിലധികം പ്രഭാഷണങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി മൈന്റ് ട്യൂണ്‍ എക്കോ വെവ്‌സ് ഗ്ലോബല്‍ സൊസൈറ്റി ആദരിച്ചു.

ലോക കേരള സഭാംഗം, ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് ബോഡിയായ ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.

പ്രകൃതി സംരക്ഷണത്തിനും വ്യക്തിഗത വളര്‍ച്ചക്കും ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മൈന്റ് ട്യൂണ്‍ എക്കോ വെവ്‌സ് ഗ്ലോബല്‍ സൊസൈറ്റി.
ഗ്ലോബല്‍ സൊസൈറ്റി അധ്യക്ഷന്‍ സി എ റസാഖ് മൊമെന്റോ സമര്‍പ്പിച്ചു. ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ വി സി മശ്ഹൂദ് തിരുത്തിയാട്, ഐ സി സി യൂത്ത് വിംഗ് മുന്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗം അബ്ദുല്ല പൊയില്‍, ഖത്തര്‍ കമ്മ്യൂണ്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍, മൈന്റ് ട്യൂണ്‍ നേതാക്കളായ രാജേഷ് വി സി, ഷമീര്‍, ജാഫര്‍, മജീദ്, സെല്‍വകുമാര്‍, അസീല്‍ ഫുആദ്, മുനീര്‍, അമീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

