എടവണ്ണ സീതിഹാജി ഡയാലിസിസ് സെന്ററിന് എപ്പാക് രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി

Web Desk
1 Min Read

ദോഹ: എടവണ്ണയില്‍ തുടങ്ങാന്‍ പോകുന്ന സീതിഹാജി ഡയാലിസിസ് സെന്ററിന് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി. എപ്പാഖിന്റെ പത്താം വാര്‍ഷികം എടവണ്ണനീയം സീസണ്‍ 5ന്റെ ചടങ്ങില്‍ ഏറനാട് എം എല്‍ എ പി കെ ബഷീറിന് എപ്പാക് ഭാരവാഹികള്‍ കൈമാറി.

city exchange

എപ്പാക് പ്രസിഡണ്ട് കെ ടി ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം സ്വാഗതം പറഞ്ഞു. പി കെ ബഷീര്‍ എം എല്‍ എ എടവണ്ണനീയം സീസണ്‍ 5 ഉദ്ഘാടനം ചെയ്തു. സീതി ഹാജി ഡയാലിസിസ് സെന്ററിനെകുറിച്ചുള്ള വിവരണം സഫീറുസ്സലാം അവതരിപ്പിച്ചു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, ഡോം ഖത്തര്‍ പ്രസിഡന്റ് മഷ്ഹൂദ് വി സി, ഫോക്കസ് ഖത്തര്‍ സി ഇ ഒ ഹാരിസ് പി ടി എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, ഫാഷന്‍ ഷോ, മിക്‌സഡ് സിനിമാറ്റിക് ഡാന്‍സ്, വനിതകള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ സോങ്സ്, ഇന്‍സ്ട്രുമെന്റ് മ്യൂസിക്, ദോഹയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേള, മുട്ടിപ്പാട് എന്നിവ എടവണ്ണനീയം സീസണ്‍ 5 ന് ആസ്വാദനമികവേകി.

- Advertisement -
Ad image

നസീം ഹെല്‍ത്ത് കെയര്‍ എം ഡി മിയാന്‍ദാദ് വി പി, എപ്പാക് രക്ഷാധികാരികളായ സലിം റോസ്, അഷ്‌റഫ് പനനിലത്ത്, ഹബീബ് പി സി, വൈസ് പ്രസിഡണ്ടുമാരായ അസീദ് അലി, ശമീല്‍ പി, സെക്രട്ടറിമാരായ ജംഷാദ് പി സി, ഇര്‍ഷാദ് ഉമ്മര്‍, ഹാരിസ് പി ടി, ഫായിസ് ഇളയോടന്‍, ഫിറോസ് പറമ്പന്‍, ഹര്‍ഷാദ് എ, അബ്ദുല്‍ മനാഫ് പി കെ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എം ടി സുനീര്‍ ബാബു പ്രോഗ്രാമിന്റെ അവതാരകനായി. ട്രഷറര്‍ സാഹിര്‍ കൊളക്കണ്ണി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!