തമിഴ് ചലച്ചിത്ര താരം വിജയകാന്ത് അന്തരിച്ചു

Web Desk
1 Min Read

ചെന്നൈ: നടനും ഡി എം ഡി കെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

city exchange

തമിഴിലെ മുന്‍കാല സൂപ്പര്‍താരവും ഡി എം ഡി കെ സ്ഥാപക നേതാവും മുന്‍ പ്രതിപക്ഷനേതാവുമാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെ മരിക്കുകയായിരുന്നു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ വിജയകാന്തിനെ ആരാധകര്‍ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാപകനേതാവാണ് അദ്ദേഹം. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു.

ഭാര്യ: പ്രേമലത. മക്കള്‍: ഷണ്‍മുഖ പാണ്ഡ്യന്‍, വിജയപ്രഭാകരന്‍.

- Advertisement -
Ad image

2001ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ്, 1989 ചെന്ദൂര പൂവേ എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാര്‍ഡ്, 1988ല്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!