ഭൂട്ടാനികള്‍ വീണ്ടും ഖത്തറിലേക്ക്

Web Desk
1 Min Read

ദോഹ: ഭൂട്ടാനില്‍ നിന്നുള്ളവര്‍ ജോലി തേടി വീണ്ടും ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര തുടങ്ങിയതായി ഭൂട്ടാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുണ്ടായിരുന്ന ഭൂട്ടാന്‍ വനിതകളെ തിരികെ കൊണ്ടുപോകാന്‍ ദശലക്ഷക്കണക്കിന് പണം ചെലവഴിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഭൂട്ടാന്‍ സ്വദേശികളുടെ ഗള്‍ഫ് യാത്ര പുനഃരാരംഭിച്ചത്.
ഭൂട്ടാന്‍ വാര്‍ത്താ വെബ്‌സൈറ്റ് കുഎന്‍സലിലെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദി ദോഹ ഗ്ലോബാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സെപ്തംബര്‍ 13ന് പത്ത് വനിതകള്‍ ഖത്തറിലേക്ക് യാത്ര പുറപ്പെടുമെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

city exchange
https://kuenselonline.com/bhutanese-travelling-to-middle-east-again/


ഖത്തറിലെ ബന്ധുവിന്റെ റസ്റ്റോറന്റില്‍ ജോലി ചെയ്യാന്‍ ഒരു വനിത തന്റെ സുഹൃത്തുക്കളെ കൂട്ടിയതായും രണ്ടുമാസം മുമ്പ് ഒരുകൂട്ടം വനിതകള്‍ മിഡില്‍ ഈസ്റ്റിലേക്ക് യാത്ര പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ചില പുരുഷന്മാരും ഖത്തറിലേക്ക് യാത്രയായിട്ടുണ്ട്. ഖത്തറിന് പുറമേ ബഹറൈനിലേക്കും പോയിട്ടുണ്ട്.


കുവൈത്ത് ഒഴികെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് വിസ ലഭിക്കുന്നത് എളുപ്പമാണെന്നും അതുകൊണ്ടാണ് നിരവധി ഭൂട്ടാനികള്‍ ഖത്തറിലേക്കും ബഹറൈനിലേക്കും പോകുന്നതെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

- Advertisement -
Ad image


മിഡില്‍ ഈസ്റ്റില്‍ തൊഴിലാളികള്‍ക്ക് വലിയ ആവശ്യക്കാരുണ്ടെന്നും ഭൂട്ടാനികളെ അയക്കാന്‍ സാധിച്ചാല്‍ കമ്മീഷന്‍ തരാമെന്ന് ചില കമ്പനികള്‍ പറഞ്ഞതായും പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്ന തൊഴില്‍ മന്ത്രാലയം ഭൂട്ടാനികളെ തൊഴിലെടുക്കാന്‍ വിദേശത്തു പോകാന്‍ അനുമതി നല്കിയിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!