സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ദുബായില്‍ നടത്തിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയിച്ച ഡബ്ല്യു എം സി ഖത്തര്‍ ടീം അംഗം ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവുമായ ഷംസുദ്ധീന്‍ ഇസ്മായിലിനെയും സഹകളിക്കാരന്‍ കോലിയാത്ത് വീട്ടില്‍ രമേശനെയും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സ്വീകരിച്ചു.

city exchange

ഒ ഐ സി സി ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷാഹിന്‍ മജീദ് ഷാളണിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നേതാവ് ജോയി പോള്‍, എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍, ജോയിന്റ് ട്രഷറര്‍ സാഹിര്‍ കൊല്ലം, ജില്ലാ കമ്മറ്റി എക്‌സിക്യൂട്ടീവ് റാഫി തുടങ്ങിയവര്‍ ബൊക്കെ നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!