ഇബ്രാഹിം മാസ്റ്റര്‍ വിദ്യാഭ്യാസ രംഗത്തെ അതുല്യ മാര്‍ഗദര്‍ശി: ഡോ. എം കെ മുനീര്‍ എം എല്‍ എ

Web Desk
1 Min Read

അരീക്കോട്: വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇബ്രാഹിം മാസ്റ്റര്‍ കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ചാലക ശക്തിയാണെന്ന് ഡോ. എം കെ മുനീര്‍ എം എല്‍ എ പ്രസ്താവിച്ചു. ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന വിദ്യാഭ്യാസ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന് ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്‍ വി ഇബ്രാഹിം മാസ്റ്റര്‍ ജീവിതം ദര്‍ശനം പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

city exchange

പ്രോഗ്രാം ചെയര്‍മാന്‍ ഡോ. പി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. പി കെ ബഷീര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. എം കെ മുനീര്‍ പുസ്തകം ഡോ. ഹുസൈന്‍ മടവൂരിന് നല്‍കി പ്രകാശനം ചെയ്തു. അഡ്വ. കെ എന്‍ എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം കെ എസ് പണിക്കര്‍, ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ പ്രസിണ്ടന്റ് പ്രൊഫ. എന്‍ വി അബ്ദുറഹിമാന്‍, സുല്ലമുസ്സലാം ഹയര്‍ സെക്കന്ററി മനേജര്‍ കെ അബ്ദുസ്സലാം, ഡോ. വി പി അബ്ദുല്‍ ഹമീദ്, എ ഡബ്ല്യു അബ്ദുറഹ്‌മാന്‍, കെ ഭാസ്‌ക്കരന്‍, പി പി സഫറുല്ല, പ്രൊഫ. എന്‍ വി സുആദ, ജനറല്‍ കണ്‍വീനര്‍ കെ ടി മുനീബുറഹ്‌മാന്‍, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സി പി അബ്ദുല്‍ കരീം, വി ഹംസ ഇരുവേറ്റി, എന്‍ വി അമീര്‍ അന്‍വര്‍, പ്രൊഫ. എന്‍ വി അമീര്‍ അസ്ഹര്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്‍ വി ഇബ്രാഹിം മാസ്റ്റര്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. അവാര്‍ഡ് ജേതാക്കളായ വൈ പി ഷിഫ, എന്‍ വി ഹിമ അജ്വദ്, കെ റൈഷ ഗൈസ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!