ബിന്‍ ദുര്‍ഹാം കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ കോടതി വിധി പുറപ്പെടുവിച്ചു

Web Desk
1 Min Read

ദോഹ: മന്‍സൂറ ബിന്‍ ദുര്‍ഹാമിലെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന കോണ്‍ട്രാക്ടിംഗ് ഏജന്‍സിയുടെ ഡയറക്ടര്‍ പ്രതിയായ വ്യക്തിക്കെതിരെ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22നായിരുന്നു അപകടം.

city exchange

അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയുടെ ഡയറക്ടര്‍, കമ്പനിയുടെ കണ്‍സള്‍ട്ടന്റിന് മൂന്നു വര്‍ഷത്തെ തടവ് ഉള്‍പ്പെടെയാണ് കോടതി ശിക്ഷ വിധിച്ചത്. കെട്ടിടത്തിന്റെ ഉടമസ്ഥനായ പ്രതിക്ക് ഒരു വര്‍ഷത്തേക്ക് തടവ് വിധിച്ചെങ്കിലും കെട്ടിട ഉടമയ്ക്ക് ജയില്‍ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
അറ്റകുറ്റപ്പണി നടത്തിയ മുഖ്യപ്രതി കമ്പനിക്ക് 500,000 റിയാല്‍ പിഴ ചുമത്തിയപ്പോള്‍ കെട്ടിട ഉടമയില്‍ നിന്ന് 20,000 റിയാല്‍ പിഴ ചുമത്തി.

കേസില്‍ പ്രതികളായ പ്രവാസികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഖത്തറില്‍ നിന്ന് നാടുകടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

2023 മാര്‍ച്ച് 22 ന് മന്‍സൂറയിലെ നാല് നില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കുകയും ഏഴ് പേരെ രക്ഷപ്പെടുത്തുകയുമായിരുന്നു. കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

- Advertisement -
Ad image

ആവശ്യമായ അനുമതികളില്ലാതെയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്നും ജോലികള്‍ നടത്താന്‍ താമസക്കാരെ ഒഴിപ്പിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഏപ്രിലില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പ്രധാന കരാറുകാരന്‍, പ്രോജക്ട് കണ്‍സള്‍ട്ടന്റ്, കെട്ടിട ഉടമ, അറ്റകുറ്റപ്പണികള്‍ നടത്തിയ കമ്പനി എന്നിവരെ സംഭവത്തിന് ഉത്തരവാദികളാക്കി.

Share This Article
Leave a Comment
error: Content is protected !!