അവസാന നിമിഷം റദ്ദാക്കി മോളിവുഡ് മാജിക്ക്

Web Desk
0 Min Read

ദോഹ: സാങ്കേതിക കാരണങ്ങളും പ്രതികൂല കാലാവസ്ഥയും പറഞ്ഞ് നൈന്‍ വണ്‍ ഇവന്റ്‌സിന്റെ മെഗാ ഷോ മോളിവുഡ് മാജിക്ക് റദ്ദാക്കി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാള സിനിമയിലെ വന്‍ താരനിര ഖത്തറിലെത്തിയെങ്കിലും പരിപാടി റദ്ദാക്കുകയായിരുന്നു.

city exchange

കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാണ് നൈന് വണ്‍ ഇവന്റ്‌സ് മോളിവുഡ് മാജിക്ക് തയ്യാറാക്കിയത്. ലോകകപ്പ് സ്റ്റേഡിയമായ 974ലായിരുന്നു പരിപാടി ഒരുക്കിയത്.

മോളിവുഡ് മാജിക്ക് കാണാന്‍ ടിക്കറ്റെടുത്തവര്‍ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടണമെന്നും 60 പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം പണം തിരികെ ലഭിക്കുമെന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പരിപാടി റദ്ദാക്കിയ പോസ്റ്റില്‍ പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!