

ദോഹ: വിശുദ്ധ റമദാന് മാസത്തില്‍ പാണ്ട ഹൗസ് പാര്‍ക്കിന്റെ സന്ദര്‍ശന സമയം മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.

ഖത്തറിലെ രണ്ട് ഭീമന് പാണ്ടകളായ സുഹൈലും തുറയയും റമദാനിലുടനീളം അല്‍ ഖോര്‍ ഫാമിലി പാര്ക്കിന് സമീപമുള്ള പാണ്ട ഹൗസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ സന്ദര്‍ശകരെ സ്വീകരിക്കും.

മുതിര്‍ന്നവര്‍ക്ക് 50 റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ Oun ആപ്ലിക്കേഷന്‍ വഴി മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളു.
