മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്‍

Web Desk
0 Min Read

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കു പോകാന്‍ ഇറങ്ങവെയാണ് താന്‍ വീട്ടുതടങ്കലിലായ വിവരം അവര്‍ അറിയുന്നത്. വീടിന്റെ ഗേറ്റിനു മുമ്പില്‍ പൊലീസ് ജീപ്പ് നിര്‍ത്തി വഴിയടച്ച ചിത്രം മെഹ്ബൂബ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

city exchange

ജമ്മു കശ്മീര്‍ സാധാരണ നിലയിലായെന്നു ഭരണകൂടം പറയുന്നത് ഇതാണോയെന്ന് മെഹബൂബ ചോദിച്ചു.
കുല്‍ഗാം ജില്ലയില്‍ ഒരു പരിപാടിക്കു പങ്കെടുക്കാന്‍ മെഹബൂബ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷം നടക്കുന്ന പ്രദേശത്തേക്കുള്ള മെഹബൂബയുടെ സന്ദര്‍ശനം വിലക്കുന്നതിന്റെ ഭാഗമായി ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

Share This Article
Leave a Comment
error: Content is protected !!