കാലാവസ്ഥ മാറുമ്പോള്‍ ആസ്തമ വര്‍ധിച്ചേക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Web Desk
1 Min Read

ദോഹ: കാലാവസ്ഥയുടെ മാറ്റത്തില്‍ ആസ്തമയുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആസ്തമയെ കൈകാര്യം ചെയ്യേണ്ടുന്ന രീതികള്‍ പൊതുജനാരോഗ്യ മന്ത്രാലയം വിശദമാക്കി.

city exchange

ആസ്ത്മയ്ക്ക് ദൈനംദിന ചികിത്സ ആവശ്യമാണ്. ശ്വസനത്തെ സാരമായി ബാധിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ അലോസരപ്പെടുത്തുകയും ചിലപ്പോഴെങ്കിലും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യും.

മന്ത്രാലയം പറയുന്നതനുസരിച്ച്, പൂക്കള്‍, മരങ്ങള്‍, പുല്ലുകള്‍ എന്നിവയില്‍ നിന്നുള്ള ഉയര്‍ന്ന അളവിലുള്ള പൂമ്പൊടി പോലെയുള്ളവ കാരണം വസന്തകാലം ആസ്ത്മ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

പൂമ്പൊടിയുമായി സമ്പര്‍ക്കം കുറയ്ക്കുന്നത് അലര്‍ജി ആക്രമണങ്ങള്‍ തടയാനും കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

- Advertisement -
Ad image

ചൂടും കാറ്റുമുള്ള ദിവസങ്ങളില്‍ വീടിനുള്ളില്‍ തന്നെ തുടരുക, ഡ്രൈവ് ചെയ്യുമ്പോള്‍ കാറിന്റെ വിന്‍ഡോകള്‍ അടയ്ക്കുക, ചൂടും കാറ്റുമുള്ളപ്പോള്‍ കണ്ണിന്റെ സംരക്ഷണത്തിനായി കണ്ണട ധരിക്കുക, പുല്ലുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക, വീടിനുള്ളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഒഴിവാക്കുക, പുറത്തുപോകുമ്പോള്‍ ആസ്ത്മയ്ക്കുള്ള പ്രതിരോധ മരുന്നുകള്‍ എപ്പോഴും കൂടെ കരുതുക തുടങ്ങിയവ പ്രധാനമാണ്.

Share This Article
Leave a Comment
error: Content is protected !!