ഗൂഗിള്‍ പ്രമോഷന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍

Web Desk
1 Min Read

പറവൂര്‍: ഗൂഗിള്‍ പ്രമോഷന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലില്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് (55) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

city exchange

പുതുവൈപ്പ് സ്വദേശിയായ യുവാവില്‍ നിന്നും 10 ലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഓണ്‍ലൈനായി ഗൂഗിള്‍ പ്രമോഷന്‍ ചെയ്യാന്‍ താത്്പര്യമുണ്ടോ എന്ന മെസ്സേജും ലിങ്കും അയച്ചു കൊടുക്കുകയാണ് ആദ്യം ഇയാള്‍ ചെയ്തത്. തുടര്‍ന്ന് ഗൂഗിള്‍ പ്രമോഷന്‍ നടത്തിച്ചു. അതിന് ചെറിയ തുക പ്രതിഫലവും നല്‍കി. പിന്നീട് കൂടുതല്‍ വരുമാനത്തിന് എന്ന വ്യാജേന പെയ്ഡ് ടാസ്‌ക്കുകള്‍ നല്‍കി. അതിനായി പണവും വാങ്ങി. ടാസ്‌കുകള്‍ പൂര്‍ത്തീകരിച്ചില്ലെന്നും സിബില്‍ സ്‌കോര്‍ കുറഞ്ഞുപോയി എന്നും പറഞ്ഞു വീണ്ടും പൈസ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതില്‍ സംശയം തോന്നിയ യുവാവ് പോലീസിനെ സമീപിച്ചു. കേസില്‍ അന്വേഷണം നടത്തിയ ഞാറക്കല്‍ പോലീസ് മലപ്പുറം എറവക്കാട് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

മുനമ്പം ഡി വൈ എസ് പി
എന്‍ എസ് സലീഷിന്റെ മേല്‍നോട്ടത്തില്‍ ഞാറയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ വിജയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ജി പ്രീജന്‍, എം കെ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!