യുവകലാസാഹിതി ഖത്തര്‍ സമൂഹ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: യുവകലാ സാഹിതി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടെ ഒത്തുചേരലായി.

city exchange

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, സെക്രട്ടറി എബ്രഹാം ജോസഫ്, ഹെഡ് ഓഫ് അഫിലിയേഷന്‍ സജീവ് സത്യശീലന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി കെ വി ബോബന്‍, എം സി മെമ്പര്‍ അബ്ദുല്‍ റഊഫ്, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, വൈസ് പ്രസിഡന്റ് നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് അജി കുരിയക്കോസ്, ഐ എന്‍ എല്‍ സെക്രട്ടറി സുബൈര്‍, എന്‍ എല്‍ സെക്രട്ടറി ജാബിര്‍, കെ എം സി സി പ്രതിനിധി ഖാലിദ്, മലബാര്‍ ക്ലബ് പ്രതിനിധി കോയ, ഐ സി സി യൂത്ത് വിംഗ് പ്രസിഡന്റ് എഡ്വിന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

യുവകാലസാഹിതി പ്രസിഡന്റ് അജിത് പിള്ള, സെക്രട്ടറി ജീമോന്‍ ജേക്കബ്, ട്രഷര്‍ സരിന്‍, കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍, അസിസ്റ്റന്റ് സെക്രട്ടറി എം സിറാജ്, വൈസ് പ്രസിഡന്റ്മാരായ രഘുനാഥ്, ഷാന്‍ പേഴുംമൂട്, വനിതകല സാഹിതി പ്രസിഡന്റ് ഷാന ലാലു, സെക്രട്ടറി സിത്താര രാജേഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ലാലു, ബിനു, അനീഷ്, ബിജു, ലീസാം, ഷാജി, ഹനീഫ, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!