രതീഷ് കക്കോവിന് ചാലിയാര്‍ ദോഹ യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: പതിമൂന്ന് വര്‍ഷത്തെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ചാലിയാര്‍ ദോഹയുടെ മുന്‍ വൈസ് പ്രസിഡന്റ് രതീഷ് കക്കോവിന് യാത്രയയപ്പ് നല്‍കി.

city exchange

ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന മുഴുവന്‍ പ്രോഗ്രാമുകളുടെയും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് രതീഷ് കക്കോവ്. അദ്ദേഹത്തിന്റെ സംഘടനാ മികവിനെയും പ്രൊഫഷണല്‍ സമീപനത്തേയും സഹപ്രവര്‍ത്തകര്‍ ചടങ്ങില്‍ അനുമോദിച്ചു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷൗക്കത്തലി ടി എ ജെ ഉദ്ഘാടനം ചെയ്തു. സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷനായ ചടങ്ങിന് ആക്ടിങ് ജനറല്‍ സെക്രട്ടറി പി സി അബ്ദുറഹ്മാന്‍ മമ്പാട് സ്വാഗതം പറഞ്ഞു. രക്ഷാധികാരി സിദ്ദീഖ് പുറായില്‍ രതീഷ് കക്കോവിനുള്ള ഉപഹാരം സമ്മാനിച്ചു. രക്ഷാധികാരി അജ്മല്‍ അരീക്കോട്, ഭാരവാഹികളായ ജാബിര്‍ ബേപ്പൂര്, ജെയ്‌സല്‍ വാഴക്കാട്, സജാസ് ചാലിയം, ബുജൈര്‍ മൂര്‍ക്കനാട്, ഷാജി പി സി കുനിയില്‍ മുജീബ് റഹ്മാന്‍ ചീക്കോട്, ഡോ. ഷഫീഖ് താപ്പി മമ്പാട്, അഹ്മദ് നിയാസ് മൂര്‍ക്കനാട്, റസാഖ് എ പി, സാദിഖ് കൊന്നാലത്ത്, റഹൂഫ് മലയില്‍, ഹനീഫ ചാലിയം, താജുദ്ദീന്‍ ബേപ്പൂര്, അനീസ് കൊടിയത്തൂര്‍, രജീഷ് പോത്തുകല്ല്, അനീസ് വാഴയൂര്‍, മുഹമ്മദ് റിയാസ് കടലുണ്ടി, അനീസ് ബാബു മമ്പാട് എന്നിവര്‍ സംസാരിച്ചു.

മറുപടി പ്രസംഗത്തില്‍ രതീഷ് കക്കോവ്, ഭാര്യ വൃന്ദ എന്നിവര്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു. മക്കളായ അയാന്‍ ആദിത്യന്‍, വിഹാന്‍ മല്‍ഹാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചാലിയാര്‍ ദോഹ ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!