

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ ഗാസയിലെ കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന് ‘ഈദ് ഗിഫ്റ്റ്’ കാമ്പെയ്ന്‍ പ്രഖ്യാപിച്ചു.

റമദാന്‍ 24 മുതല്‍ ഈദുല്‍ ഫിത്വറിന്റെ ആദ്യ ദിവസം വരെ അല്‍-മുജാദില സെന്ററിലും പള്ളിയിലും എജുക്കേഷന്‍ സിറ്റി അല്‍ മിനാറത്തൈന്‍ പള്ളിയിലും കളക്ഷന്‍ പോയിന്റുകളില്‍ സംഭാവനകള്‍ സ്വീകരിക്കുമെന്ന് ശൈഖ മോസ ബിന്‍ത് നാസര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
