ഇഫ്താര്‍ ഫോര്‍ ഹേര്‍; ഐ സി സി വിമന്‍സ് ഫോറം ഇഫ്താര്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ‘ഇഫ്താര്‍ ഫോര്‍ ഹേര്‍’ പരിപാടി സംഘടിപ്പിച്ചു. ഐ സി സിയുടെ വിമന്‍സ് ഫോറമാണ് പരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.

city exchange

ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെയും ഭാര്യ ഡോ. മനീഷ തണ്ടാലെയും പരിപാടിയില്‍ പങ്കെടുത്തു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. പുണ്യമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. വൈഭവ് സംസാരിച്ചു, എല്ലാവര്‍ക്കും ആരോഗ്യകരവും സന്തോഷകരവുമായ റമദാന്‍ ആശംസിച്ചു. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെയുള്ള വനിതകളെ ഡോ. വൈഭവും ഐ സി സി മാനേജിംഗ് കമ്മിറ്റിയും ആദരിച്ചു.

ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് അപെക്സ് ബോഡി പ്രസിഡന്റുമാര്‍, ഐ സി സി വിമന്‍സ് ഫോറം പ്രസിഡന്റ് നന്ദിനി അബ്ബഗൗണി, ഐ സി സി മാനേജിംഗ് കമ്മിറ്റി, വിമന്‍സ് ഫോറം മാനേജിംഗ് കമ്മിറ്റി, കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!