

ദോഹ: അടുത്ത അധ്യയന വര്‍ഷത്തില്‍ 16,584 പുതിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ ആന്‍ഡ് സ്റ്റുഡന്റ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മറിയം അലി അല്‍ നെസെഫ് അല്‍ ബോയ്നൈന്‍ പറഞ്ഞു. .

എല്ലാ സ്‌കൂളുകളും പുതിയ രജിസ്‌ട്രേഷന്‍ സംവിധാനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ വിശദീകരിച്ചു.

വിദ്യാര്‍ഥികളുടെ പ്രായ സവിശേഷതകള്‍ മാത്രമാണ് മന്ത്രാലയം പരിഗണിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രദേശത്ത് ആവശ്യമുള്ള സ്‌കൂള്‍ ലഭ്യമല്ലെങ്കിലോ ഒഴിവുകള്‍ ഇല്ലെങ്കിലോ രക്ഷിതാക്കള്‍ ബദല്‍ സ്‌കൂള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഏപ്രില്‍ 21 മുതല്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭം വരെ മന്ത്രാലയം വ്യക്തമാക്കിയ കാലയളവിനുള്ളില്‍ പുതിയ വിദ്യാര്‍ഥകളുടെ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കാന്‍ അവര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
2023- 2024 അധ്യയന വര്‍ഷത്തില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം 137,070 ആണ് നിലവില്‍ ഉള്ളതെന്നും അല്‍ ബോയ്നൈന്‍ പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 214 സര്‍ക്കാര്‍ സ്‌കൂളുകളാണ് നിലവിലുള്ളത്. ഇതില്‍ എലിമെന്ററി 89, പ്രിപ്പറേറ്ററി 46, സെക്കന്‍ഡറി 49, സംയുക്ത സ്‌കൂളുകള്‍ 26 (ഒരേ സ്‌കൂളില്‍ ഒന്നിലധികം വിദ്യാഭ്യാസ തലങ്ങള്‍), 4 മിക്‌സഡ് സ്‌കൂളുകള്‍ കൂടാതെ 64 കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളുകള്‍.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വിലയിരുത്തി താമസ സ്ഥലത്തിനടുത്തു തന്നെയുള്ള സ്‌കൂളുകള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഗതാഗതത്തിന് ഉള്‍പ്പെടെ കൂടുതല്‍ സമയം ചെലവാകുന്നത് കുറക്കാനാണിത്.
സ്‌കൂളില്‍ ഒരു സീറ്റിനുള്ള റിസര്‍വേഷന്‍ കാലയളവ് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ്. ഈ കാലയളവില്‍ രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കും.

