ഖത്തര്‍ നീലഗിരി പ്രവാസി അസോസിയേഷന്‍ ഈദ് സംഗമം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ നീലഗിരി പ്രവാസി അസോസിയേഷന്‍ ഈദുല്‍ ഫിത്തര്‍ ആഘോഷം സംഘടിപ്പിച്ചു. ദോഹ വെസ്റ്റ് ബേ ഷെഫ് പിള്ള റെസ്റ്റോറന്റില്‍ നടന്ന ഈദ് ആഘോഷ ചടങ്ങില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

ഫൈസല്‍ സൈദലവി (പ്രസി), ആബിദ് അലി (വൈസ് പ്രസി), അഷ്റഫ് മുഹമ്മദ് (സെക്ര), ഷക്കീര്‍ അബ്ബാസ്, ഷാഫി, ഹര്‍ഷാദ് (ജോ സെക്ര), അനൂപ് സി എസ്, അഷ്റഫ് അലി (ട്രഷ), ഷൗക്കത്ത്, അബ്ദുല്‍ ലത്തീഫ്, അരുണ്‍
എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

ജംഷീര്‍ ഉസ്മാന്‍, സെയ്ദ് ഗൂഡല്ലൂര്‍, ഷെരീഫ് പാടന്തറ, അന്‍സാര്‍ പാക്കന, ഷബീര്‍ ഷെയ്ഖ്, ഹിഷാം ഗൂഡല്ലൂര്‍, റിന്‍ഷിദ് പാക്കന, സുബൈര്‍ കരീം, സുധീര്‍ സൂസമ്പാടി എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍.

ഖത്തറിലെ നീലഗിരി സ്വദേശികളായ പ്രവാസികള്‍ക്കിടയില്‍ സൗഹൃദബോധം വളര്‍ത്തുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുക, സംഘടനയിലെ അംഗങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ സജീവമായി ഇടപെടുക എന്നിവയാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം.

- Advertisement -
Ad image

അംഗങ്ങളും കുടുംബങ്ങളും ഒത്തുകൂടിയ സംഗമത്തില്‍ ഗൂഡല്ലൂരിലെ വൃക്ക രോഗിക്കായി സമാഹരിച്ച തുക നിയുക്ത വ്യക്തികള്‍ക്ക് കൈമാറി.

ആഘോഷങ്ങളുടെ ഭാഗമായി കരോക്കെ ഗാനമേളയും നൃത്തനൃത്ത്യങ്ങളും നീലഗിരി പാരമ്പര്യങ്ങളുടെ സമ്പന്നമായ ചിത്രപ്പണികളുടെ പ്രദര്‍ശനവും അരങ്ങേറി.

പങ്കെടുത്തവര്‍ക്കായി നടത്തിയ നറുക്കെടുപ്പിലൂടെ രണ്ട് ഭാഗ്യശാലികള്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്‍കി.

Share This Article
Leave a Comment
error: Content is protected !!