വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

Web Desk
1 Min Read

പറവൂര്‍: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ ഭാഗത്ത് കോടിക്കാട്ട് വീട്ടില്‍ അജീഷ് (37)നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

city exchange

കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ അയ്യമ്പുഴ, കാലടി, അങ്കമാലി, നെടുമ്പാശ്ശേരി, പുത്തന്‍വേലിക്കര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്.

ഡിസംബറില്‍ കൈപ്പട്ടൂരില്‍ ഗൃഹനാഥനെ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് എടുത്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.

Share This Article
Leave a Comment
error: Content is protected !!