എയര്‍ ഇന്ത്യയുടെ സമരം തീര്‍ന്നു

Web Desk
1 Min Read

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു. ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ ഡല്‍ഹി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.

city exchange

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന യൂണിയന്റെ ആവശ്യം ഉള്‍പ്പെടെ അംഗീകരിച്ചതിന് പിന്നാലെ സമരം അവസാനിക്കുകയായിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എച്ച് ആര്‍ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. സി ഇ ഒ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയന്‍ അറിയിച്ചു. ഡല്‍ഹി ദ്വാരകയിലെ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചര്‍ച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനമായത്.

സമരത്തെ തുടര്‍ന്ന് 30 ജീവനക്കാരെയാണ് എയര്‍ ഇന്ത്യ പിരിച്ചുവിട്ടിരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടര്‍ന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!