അസഹിഷ്ണുതക്കെതിരെ ഇന്ത്യ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാര്‍

Web Desk
1 Min Read

തേഞ്ഞിപ്പലം: വര്‍ത്തമാനകാല ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതക്കെതിരെ മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍
‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ ജൂണ്‍ 28, 29 തിയ്യതികളില്‍ കോഴിക്കോട് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കും. സെമിനാറില്‍
ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ചരിത്ര, മാധ്യമ, സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

city exchange

വിവിധ സെഷനുകളില്‍ വ്യത്യസ്ത വിഷയങ്ങളിലായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, തുഷാര്‍ ഗാന്ധി, മണി ശങ്കര്‍ അയ്യര്‍, സയ്യിദ് മിര്‍സ, പരകാല പ്രഭാകര്‍, ശ്വേതാ ഭട്ട്, ഡോ. ടി ടി ശ്രീകുമാര്‍, ഡോ. കെ എം അനില്‍, കല്‍പ്പറ്റ നാരായണന്‍, ഡോ. എം എന്‍ കാരശ്ശേരി, കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഹമീദ് ചേന്ദമംഗലൂര്‍, ടി വി ചന്ദ്രന്‍, ജോയ് മാത്യു, ശശികുമാര്‍, പ്രമോദ് രാമന്‍, സുധ മേനോന്‍, സിന്ധു സൂര്യകുമാര്‍, ഐഷ സുല്‍ത്താന തുടങ്ങിയ പ്രമുഖര്‍ സംവദിക്കും.

Share This Article
Leave a Comment
error: Content is protected !!