

ദോഹ: ഐ സി എഫ് ഖത്തര്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ വിവിധ കായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫിറ്റ്നസ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു.

മതപരമായ കര്‍മ്മങ്ങള്‍ പലതും മനുഷ്യന്റെ ശാരീരിക, മാനസിക ആരോഗ്യത്തിന് ഊര്‍ജ്ജം പകരുന്നതാണന്ന് അദ്ദേഹം പറഞ്ഞു.

മ്യൂസിക് ചെയര്‍, സ്പൂണ്‍ റേസ്, സ്കിപ്പിംഗ്, പുഷപ്പ്, പഞ്ചഗുസ്തി, റിലേ, വടംവലി, ഫുട്ബോള്‍ തുടങ്ങി ഇരുപതിലധികം മത്സരങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു പരിപാടി.
നാലു സെന്ട്രലുകളില് നിന്നായി കിഡ്സ്, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി അഞ്ഞൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ അസീസിയ്യ സെന്‍ട്രല്‍ ഒന്നാം സ്ഥാനവും നോര്‍ത്ത് സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പരിപാടി ഐ എസ് സി മെമ്പര്‍ ദീപേഷ് ഗോവിന്ദന് കുട്ടി ഉദ്ഘാടനം ചെയ്തു.

