അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയെ ആദരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രവാസി സാമൂഹിക- സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും കറകളഞ്ഞ സാമൂഹ്യ സേവകനും സാമ്പത്തിക വിദഗ്ധനുമായ സി എ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് പൊന്നാട നല്‍കി ആദരിച്ചു

city exchange

ലോക കേരള സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ നേതൃത്വ മികവിനും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജി ആര്‍ സി സിയുടെ വേദിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും കവിയുമായ രണ്‍ജിത്ത് ചെമ്മാട് ജി ആര്‍ സി സിയ്ക്ക് വേണ്ടി പൊന്നാട അണിയിച്ചു.

പ്രവാസ ലോകത്ത് അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളും നിയമ സഹായങ്ങളും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ വിശിഷ്ട അതിഥികളായി പങ്കെടുത്ത പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. സിനിമാ താരം ഹരി പ്രസാദ് വര്‍മ്മ ജി ആര്‍ സി സി പ്രസിഡന്റ് രോഷ്നി കൃഷ്ണന്‍, ഉപദേശക സമിതി അംഗങ്ങളായ അമാനുള്ള വടക്കാങ്ങര, സുബൈര്‍ പാണ്ഡവത്ത് എന്നിവരും വിനേഷ് ഹെഗ്‌ഡെ, ഷെഫിന്‍ ഷംസുദ്ദീന്‍, സുബീര്‍, ഹണി, റിനിഷ, വേദിക, ജസ്ന, പ്രണവ്, ജിഷ സാഗര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!