

ദോഹ: ഫിലിം ലവേഴ്‌സ് ഖത്തര്‍ (ഫില്‍ഖ) സംഘടിപ്പിച്ച ദ്വിദിന സിനിമാ ശില്പശാല പഠനാര്‍ഹമായി. സലത്താ ജദീദിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ 25 പേര്‍ പങ്കെടുത്തു.

അവാര്‍ഡ് ജേതാവായ പ്രമുഖ യുവ സിനിമാ സംവിധായകന്‍ സക്കരിയ, പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര പഠന മേഖലയിലെ വിദഗ്ധനുമായ എം നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. വിഷ്വല്‍ സ്റ്റോറി ടെല്ലിംഗ് എങ്ങിനെ, ദൃശ്യഭാഷയും വ്യാകരണവും, പ്രീ-പ്രൊഡക്ഷന്‍, നിര്‍മ്മാണം, പോസ്റ്റ് പ്രൊഡക്ഷന്‍, തിരക്കഥയുടെ ആശയ രൂപീകരണം, ഷൂട്ടിംഗ് സ്‌ക്രിപ്റ്റ്, ഒരു രംഗം എങ്ങനെ ചിത്രീകരിക്കാം, സംവിധാന കല തുടങ്ങിയ വിഷയങ്ങള്‍ പ്രസന്റേഷന്‍ മുഖേന ചര്‍ച്ച ചെയ്തു.


ശില്പശാല കോര്‍ഡിനേറ്റര്‍ അശ്റഫ് തൂണേരി, ഫില്‍ഖ ജനറല്‍ കണ്‍വീനര്‍ നിഷാദ് ഖാദര്‍, രൂപേന്ദു പള്ളിക്കര, അഡ്രസ് ഇവന്റ് പ്രതിനിധി ഷംസീര്‍ മുഹമ്മദ് എന്നിവര്‍ ശില്‍പശാല നിയന്ത്രിച്ചു.
