

പറവൂര്‍: പറവൂര്‍- ചെറായി റോഡില്‍ ഇരുചക്ര വാഹനാപകടത്തില്‍ അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടില്‍ ബിന്ദു (44), മകന്‍ ആല്‍വിന്‍ (12) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് ക്ലെയ്സന്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരുക്ക് ഗുരുതരമല്ല.

ഞായറാഴ്ച്ച രാത്രി ചെറായി പാടത്തിനു സമീപത്തായിരുന്നു അപകടം. ചേന്ദമംഗലം കരിമ്പാടത്തെ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ക്ലെയ്സനും കുടുംബവും. ആല്‍വിന്റെയും ബിന്ദുവിന്റെയും മൂത്തകന്‍ അജോക്‌സിനെ കുടുങ്ങാശേരിയിലെ വീട്ടില്‍ നിര്‍ത്തിയിട്ടാണ് ഇവര്‍ കരിമ്പാടത്തേക്ക് പോയത്. തിരിച്ചു പോകും വഴി മഴയുണ്ടായിരുന്നു. മുന്നില്‍ പോയ കാര്‍ പെട്ടെന്നു ബ്രേക്ക് ചവിട്ടിയതോടെ ക്ലെയ്സന്‍ സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്തപ്പോഴാണ് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡില്‍ തെന്നി എതിരേ വന്ന ഓട്ടോറിക്ഷയില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആല്‍വിന്‍ സംഭവസ്ഥലത്തു വച്ചും ബിന്ദു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും മരിച്ചു. ഇരുവരുടേയും തലക്ക് ഗുരുതര പരിക്കേറ്റു.

സൗദി അറേബ്യയില്‍ ഡ്രൈവറായ ക്ലെയ്സന്‍ രണ്ട് ആഴ്ച മുന്‍പു നടന്ന ആല്‍വിന്റെ ആദ്യകുര്‍ബാന സ്വീകരണം പ്രമാണിച്ച് അവധിക്ക് നാട്ടില്‍ വന്നതാണ്. എളങ്കുന്നപ്പുഴയിലെ സ്വകാര്യ ആയുര്‍വേദ ക്ലിനിക്കില്‍ ജീവനക്കാരിയാണ് ബിന്ദു. എടവനക്കാട് എസ്ഡിപിവൈ കെപിഎംഎച്ച്എസില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍. മൃതദേഹങ്ങള്‍ ഡോണ്‍ ബോസ്‌കോ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച്ച നടക്കും.
