അമീര്‍ ആംസ്റ്റര്‍ഡാമിലെത്തി

Web Desk
0 Min Read

ആംസ്റ്റര്‍ഡാം: സൗഹൃദ രാജ്യമായ നെതര്‍ലന്‍ഡ്സിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഞായറാഴ്ച ആംസ്റ്റര്‍ഡാമിലെത്തി.

city exchange

ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ട് ഷിഫോളില്‍ എത്തിയ അമീറിനെ അഡ്ജുറ്റന്റ് ജനറലും മിലിട്ടറി ഹൗസ് മേധാവിയുമായ റിയര്‍ അഡ്മിറല്‍ ലുഡ്ജര്‍ ബ്രുംമെലാര്‍, നെതര്‍ലന്‍ഡ്സ് വിദേശകാര്യ മന്ത്രി ഹാങ്കെ ബ്രൂയിന്‍സ് സ്ലോട്ട്, നെതര്‍ലാന്റ്‌സിലെ ഖത്തര്‍ അംബാസഡര്‍ ഡോ. മുത്തലാഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനി, ഖത്തറിലെ നെതര്‍ലന്‍ഡ്സ് അംബാസഡര്‍ ഫെര്‍ഡിനാന്‍ഡ് ലാന്‍സ്റ്റൈന്‍, ഡച്ച് ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നെതര്‍ലന്‍ഡ്സിലെ ഖത്തര്‍ എംബസി അംഗങ്ങള്‍ എന്നിവര്‍ സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!