
ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും സിപിഐയുടെ യുവനേതാവുമായ കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച.

അതേസമയം, ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ജിഗ്‌നേഷ് കോണ്‍ഗ്രസ് നേതൃത്വവുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ മത്സരിച്ച കനയ്യകുമാര്‍ ബിജെപിയിലെ ഗിരിരാജ് സിംഗിനോടു വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു. കനത്ത തോല്‍വി കനയ്യയ്ക്കു തിരിച്ചടിയായി.ബിഹാറില്‍ സിപിഐയുടെ അവശേഷിക്കുന്ന കോട്ടയാണ് ബെഗുസരായി. കനയ്യയെ പാര്‍ട്ടിയിലെടുക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇരു നേതാക്കളുടെയും വരവ് കോണ്‍ഗ്രസ് യുവ വിഭാഗത്തിന് കരുത്ത് നല്‍കുമെന്നാണ് കരുതുന്നത്.

