

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് എയര്‍പോര്‍ട്ട് സെന്‍ട്രല്‍ പൗരസഭ സംഘടിപ്പിച്ചു. സലത്ത ജദീദിലെ മോഡേണ്‍ ആര്‍ട് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ജനത മുഴുവനും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി രാജ്യം സ്വാതന്ത്ര്യമായ ചരിത്രം ഓര്‍മപ്പെടുത്തുകയും വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഐ സി എഫ് നാഷണല്‍ സെക്രട്ടറി ഉമ്മര്‍ കുണ്ടുതോട് പ്രമേയ പ്രഭാഷണം നടത്തി. പി വി സി അബ്ദുറഹ്മാന്‍ മോഡറേറ്ററായിരുന്നു. ഷിബു സുകുമാരന്‍ (ഇന്‍കാസ്), ശിഹാബ് തൂണേരി (സംസ്‌കൃതി), റഹീസ് വയനാട് (കെ എംസി സി), അഹ്മദ് സഖാഫി പേരാമ്പ്ര (ഐ സി എഫ്), ഉബൈദ് വയനാട് (ആര്‍ എസ് സി) തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.
ജവാദ് സഖാഫി പ്രാര്‍ഥന നടത്തി. അഷ്റഫ് സഖാഫി തിരുവള്ളൂര്‍, മുഹമ്മദ് ഷാ ആയഞ്ചേരി, ഹാരിസ് തിരുവള്ളൂര്‍, കബീര്‍ അരീക്കോട് പങ്കെടുത്തു.

