

ദോഹ: 2016ല്‍ മുഹ്‌സിന്‍ തളിക്കുളവും സംഘവും പുറത്തിറക്കി സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്ന മര്‍ഹബ മാവേലി എന്ന ഓണപ്പാട്ടിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നു.

ബാപ്പു വാവാടിന്റെ രചനയില്‍ സമീര്‍ തൃശൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് മിഡിലീസ്റ്റിലെ ഒരുപറ്റം കലാകാരന്മാരുടെ സ്വരമാധുരിയോടെയാണ് പുതിയ ആല്‍ബം പുറത്തിറക്കുന്നത്. ഖമറുദ്ദീന്‍, ഹിബ ഷംന, റഫീഖ് വാടാനപ്പള്ളി, ഹനീസ് അബു, ഫാറൂഖ് തുടങ്ങിയവരും ആല്‍ബത്തിനു പിന്നിലുള്ളത്.

സഫാരി മാളില്‍ റേഡിയോ സുനോയും തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയും ടി എ ക്യു ഖത്തറും നടത്തിയ ഓണാഘോഷ ചടങ്ങില്‍ പോസ്റ്റര്‍ പ്രകാശം ചെയ്തു. ചടങ്ങില്‍ സഫാരി മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുസ്സമദ്, റേഡിയോ സുനോ ആര്‍ ജെ സന്ദീപ്, അഷ്ടമി, റാഫി കണ്ണോത് (ടി എ ക്യു), ശറഫുദ്ധീന്‍ (തൃശൂര്‍ ജില്ലാ സൗഹൃദവേദി), ബദറുദ്ദീന്‍ ചാവക്കാട്, ഹംസ പന്തായി, സിദ്ദിഖ് ചെറുവല്ലൂര്‍, നൗഷാദ് ചേര്‍പ്പ്, ഹിബ ബദറുദ്ദീന്‍, വീഡിയോ ഗ്രാഫര്‍ ഹിഷാം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
