

ദോഹ: മാനവികതയുടെ ഭാവിയും സ്പേസും എന്ന വിഷയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സെഷന് സംഘടിപ്പിച്ചു. ബ്രഹ്മോസ് എയ്റോസ്പേസിന്റെ സ്ഥാപക സി ഇ ഒയും എം ഡിയുമായ പത്മഭൂഷണ്‍ ഡോ. ശിവതാണു പിള്ളയാണ് സെഷന് നയിച്ചത്.

ഐ സി സി പരിസരത്ത് നടന്ന ചടങ്ങില്‍ നിരവധി ഇന്ത്യന്‍ പ്രവാസികളും വിദ്യാര്‍ഥികളും പങ്കെടുത്തു.

ഡോ. എ പി ജെ അബ്ദുല്‍ കലാമിനോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഡോ. പിള്ളയെ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് ആദരിച്ചു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഐ സി സി ഉപദേശക സമിതി അംഗങ്ങള്‍, ഇന്ത്യന്‍ പ്രവാസികളില്‍ നിന്നുള്ള കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

