ആന്റിയ ഖത്തര്‍ ഓണ പൂക്കള മത്സരം നടത്തി

Web Desk
1 Min Read

ദോഹ: മലയാളിയുടെ മഹോത്സവമായ ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ സവിശേഷമായ ഒന്നാണ് വര്‍ണ്ണ പൂക്കളമൊരുക്കല്‍. തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും ജമന്തിയും ചെണ്ടുമല്ലിയും ചേര്‍ത്ത് വര്‍ണ്ണാഭമായ വ്യത്യസ്ത ഡിസൈനുകളില്‍ പൂക്കളമൊരുക്കി ആന്റിയ ഖത്തറിന്റെ അംഗങ്ങളുള്‍പ്പെടുന്ന ടീമുകള്‍ മത്സരത്തിലൂടെ മാറ്റുരച്ചു.

city exchange

മഹാബലി തമ്പുരാനെ വരവേല്‍ക്കാനായി അത്തം മുതല്‍ പത്ത് നാള്‍ വരെ പൂക്കളമിടുന്ന പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ആന്റിയയിലെ ഒന്‍പത് പഞ്ചായത്തുകളും അങ്കമാലി മുനിസിപ്പാലിറ്റിയും ചേര്‍ന്ന പത്ത് ടീമുകള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ പൂക്കളമത്സരം നയനമനോഹരമായ കാഴ്ചയായി.

പുത്തന്‍ രീതികളും ഡിസൈനുകളും പരീക്ഷിച്ച് മത്സരിച്ച ടീമുകളില്‍ വനിതകളും കുട്ടികളും പുരുഷന്മാരും ഒരുപോലെ അണിനിരന്നു. കരവിരുതും കലാവിരുതും കളര്‍ ചേര്‍ച്ചയും ഒരുപോലെ പരീക്ഷിക്കപ്പെട്ട പൂക്കള മത്സരത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന പൂക്കള കാഴ്ച്ചയൊരുക്കി കാഞ്ഞൂര്‍ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇഞ്ചോടിഞ്ച് നടന്ന മത്സരത്തില്‍ ആകര്‍ഷകമായ പൂക്കളൊമൊരുക്കി നെടുമ്പാശ്ശേരി പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ വ്യത്യസ്ഥതയുടെ മിഴിവുകൊണ്ട് വേറിട്ട് നിന്ന തുറവൂര്‍ പഞ്ചായത്തിന്റെ പൂക്കളം മൂന്നാം സ്ഥാനവും നേടി. ഡിസൈനുകളിലും വര്‍ണ്ണകൂട്ടുകളിലും പുതിയരീതികള്‍ പരീക്ഷിച്ച മറ്റു പൂക്കളങ്ങളും കാഴ്ചയ്ക്ക് മനോഹരങ്ങളായിരുന്നു.

- Advertisement -
Ad image

ദോഹ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന പൂക്കള മത്സരം ആന്റിയ ഖത്തറിന്റ പ്രസിഡണ്ട് ജോയ് പോളും തിരുവോണാരവം പ്രോഗ്രാം കണ്‍വീനര്‍ ഡോ. കെ കൃഷ്ണകുമാറും ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.

അധ്യാപികയും കലാകാരിയുമായ രോഷ്‌നി കൃഷ്ണന്‍, സീതാമേനോന്‍, രശ്മി കമലാഭായ് എന്നിവര്‍ വിധികര്‍ത്താകളായിരുന്നു. പൂക്കള മത്സര കമ്മിറ്റി കണ്‍വീനര്‍മാരായ ഷാജി മാത്യുവും സയ്മണ്‍ ജോസഫും മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.

Share This Article
Leave a Comment
error: Content is protected !!