

ദോഹ: മുസ്ലിം സമുദായത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ദീര്ഘ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ നീക്കങ്ങള്ക്ക് നേതൃത്വം നല്കിയ നവോഥാന നായകനായിരുന്നു സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളെന്ന് കെ എം സി സി ഖത്തര് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് പറഞ്ഞു.

സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങളെയും ആത്മീയ പ്രഭാവത്തെയും വരും തലമുറകളിലേക്ക് പങ്കുവെച്ച് കൊടുക്കാനുള്ള ഉദ്യമമാണ് കോഴിക്കോട് ഉയരുന്ന ബാഫഖി തങ്ങള് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സെന്ററെന്ന് അദ്ദേഹം പ്രസ്താവിച്ചു. പദ്ധതിയുടെ പ്രചരണാര്ഥം ഖത്തറിലെത്തിയ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റര്, ജനറല് സെക്രട്ടറി ടി ടി ഇസ്മായില്, ട്രഷറര് സൂപ്പി നരിക്കാട്ടേരി എന്നിവര്ക്ക് കെ എം സി സി ഖത്തര് കോഴിക്കോട് ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പി വി മുഹമ്മദ് മൗലവി നേതാക്കള്ക്ക് ഹാരാര്പ്പണം നടത്തി. സലിം നാലകത്ത്, സൗദി ഗ്രൂപ്പ് ചെയര്മാന് എന് കെ മുസ്തഫ, ഗ്രൂപ്പ് ടെന് സാരഥികളായ ഡോ. വി ഒ ടി അബ്ദുറഹിമാന്,
ഡോ. ഹംസ, ഫാസ് ഗ്രൂപ്പ് ചെയര്മാന് ചിറ്റുള്ളി യൂസുഫ് തുടങ്ങിയവര് ആശംസകളര്പ്പിച്ചു.
ജില്ലാ ജനറല് സെക്രട്ടറി അത്തീഖ് റഹ്മാന് സ്വാഗതവും ട്രഷറര് അജ്മല് തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു. ഷെമ്മാസ് കൊടുവള്ളി ഖിറാഅത് നടത്തി.

