ലോക പ്രമേഹദിനം: ‘ഏര്‍ലി ആക്ഷന്‍’ ആരോഗ്യ ബോധവത്കരണ ക്യാമ്പുമായി സഫാരി മാള്‍

Web Desk

ദോഹ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ‘ഏര്‍ലി ആക്ഷന്‍ ഓണ്‍ വേള്‍ഡ് ഡയബറ്റിസ് ഡേ’ എന്ന പേരില്‍ ഖത്തറിലെ സഫാരി മാളുകളില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. ആര്‍ എഫ് ഹെല്‍ത്ത്കെയറിന്റെ നേതൃത്വത്തില്‍ സഫാരി ഗ്രൂപ്പ്, അബീര്‍ മെഡിക്കല്‍ സെന്റര്‍, റെയാദ മെഡിക്കല്‍ സെന്റര്‍, ലൈഫ് കെയര്‍ മെഡിക്കല്‍ സെന്റര്‍, ഇമാറ മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അഞ്ച് ഔട്ട്ലെറ്റുകളിലായിരുന്നു ആരോഗ്യ പരിശോധനയും ബോധവത്കരണവും. 2026ലെ ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലൂടെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭിച്ചു. ഈ വര്‍ഷം മാത്രം 6,000ത്തിലധികം പേര്‍ ക്യാമ്പിന്റെ പ്രയോജനം നേടിയതായി സംഘാടകര്‍ അറിയിച്ചു.

സഫാരി മാള്‍ അബു ഹമൂറില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഖത്തര്‍ ഡയബറ്റിസ് അസോസിയേഷനിലെ ഡോ. അഹമ്മദ് എലാസ്യൂത്തി, ആര്‍ എഫ് ഹെല്‍ത്ത് മാനേജിങ് ഡയറക്ടര്‍ ആത്തിഫ് അഷ്‌റഫ്, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഹമ്മദ് ഷാഹിദ്, അബീര്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. നിത്യാനന്ദ സ്വാമി, ഡോ. മോര്‍പെന്‍ ലാബ്‌സിലെ നീലം എന്നിവര്‍ പങ്കെടുത്തു.

സൗജന്യ പരിശോധനകളും വൈദ്യോപദേശവും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആര്‍ എഫ് ഹെല്‍ത്ത്കെയര്‍ ഡോ. മോര്‍പെന്‍ കമ്പനിയുടെ 500 ഗ്ലൂക്കോസ് മീറ്ററുകള്‍ സൗജന്യമായി വിതരണം ചെയ്തു. പങ്കെടുത്തവര്‍ക്ക് സൗജന്യ എച്ച് ബി എ1സി, രക്തസമ്മര്‍ദം, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഇ സി ജി, ബി എം ഐ പരിശോധനകള്‍ക്കും ഡോക്ടര്‍മാരുടെ വ്യക്തിഗത ആരോഗ്യോപദേശത്തിനും അവസരമൊരുക്കി.

- Advertisement -
Ad image

പ്രമേഹബാധിതരായ മുതിര്‍ന്നവരില്‍ 40 ശതമാനം പേര്‍ക്കും തങ്ങള്‍ക്ക് രോഗമുള്ള കാര്യം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് ആഗോള ആരോഗ്യവിവരങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യവും ചികിത്സ വൈകുന്നതുമൂലമുണ്ടാകാവുന്ന ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയേണ്ടതിന്റെ ആവശ്യകതയും ക്യാമ്പില്‍ വിശദീകരിച്ചു.

തുടര്‍ച്ചയായ നാലാം വര്‍ഷം 2023ല്‍ ആരംഭിച്ച ഈ ആരോഗ്യ ബോധവത്കരണ പരിപാടി തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ആര്‍ എഫ് ഹെല്‍ത്ത്കെയറും സഫാരി ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളില്‍ പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, രോഗം നേരത്തേ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുക, ആവശ്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ക്യാമ്പിന്റെ വിജയത്തിനായി എല്ലാവരെയും ഒരുമിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദണ്ഡപാണി ദേവരാജനെ സംഘാടകര്‍ പ്രത്യേകം അഭിനന്ദിച്ചു. മുഹമ്മദ് സാബിത്തിന്റെ നേതൃത്വത്തില്‍ ആര്‍ എഫ് ഹെല്‍ത്ത്കെയറിലെയും സഫാരി ഗ്രൂപ്പിലെയും മുഴുവന്‍ ജീവനക്കാരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സലീം മുസ്തഫ നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!