
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍താനി സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ അബുദാബി ഉപഭരണാധികാരിയും യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും ഇരുവരും വിലയിരുത്തി. സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനും മേഖലയിലുടനീളം സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര നീക്കങ്ങള്‍, സംയുക്ത ഏകോപനം എന്നിവയും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി.
പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

