ഐ സി സി ആയുര്‍വേദ ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഐ സി സിയില്‍ ആയുര്‍വേദ ദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

city exchange

‘ആഗോള ആരോഗ്യത്തിന് ആയുര്‍വേദ നവീകരണം’ എന്ന വിഷയത്തില്‍ പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ ഫസീഹ അഷാക്കര്‍ മുഖ്യപ്രഭാഷണം നടത്തി.

ഐ സി സി സെക്രട്ടറി ഏബ്രഹാം ജോസഫ് സ്വാഗതം പറഞ്ഞു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, സന്ദീപ് കുമാര്‍, ഐ സി സി എച്ച് ആര്‍ ആന്റ് കോണ്‍സുലര്‍ സര്‍വീസസ് മേധാവി സജീവ് സത്യശീലന്‍, ഐ സി സിയിലെ സ്‌കൂള്‍ ആക്ടിവിറ്റീസ് മേധാവി ശന്തനു ദേശ്പാണ്ഡെ എന്നിവര്‍ സംസാസരിച്ചു.

ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!