

ദോഹ: ഐ സി സി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന എ ഒ ഫെസ്റ്റിവല്‍ നവംബര്‍ 29ന് ആരംഭിക്കും. നവംബര്‍ 29, 30, ഡിസംബര്‍ 5, ഡിസംബര്‍ 6 തിയ്യതികളില്‍ ഐ സി സി, ഭവന്‍സ് സ്കൂള്‍ എന്നീ വേദികളിലാണ് പരിപാടികള്‍ അരങ്ങേറുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പത്തൊന്‍പത് ഇനങ്ങളിലാണ് മത്സരം നടക്കുക. ഡ്രോയിംഗ് ആന്റ് കളറിംഗ്, കവിതാലാപനം, പ്രസംഗം, ഇന്‍സ്ട്രുമെന്റ്സ്, ക്ലാസിക്കല്‍ ഡാന്‍സ്, ഗ്രൂപ്പ് സോംഗ്സ്, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍ക്ക് നവംബര്‍ 26ന് മുമ്പും രണ്ടാം ആഴ്ചയിലെ മത്സരങ്ങള്‍ക്ക് നവംബര്‍ 30ന് മുമ്പും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ എ പി മണികണ്ഠന്, സുബ്രമണ്യ ഹെബ്ബഗേലു, എബ്രഹാം ജോസഫ്, അഡ്വ. ജാഫര്‍ ഖാന്, ഗാര്‍ഗി വൈദ്യ, നന്ദിനി, ശന്തനു ദേശ്പാണ്ഡേ, സജീവന് സത്യശീലന് എന്നിവര്‍ പങ്കെടുത്തു.

