

ദോഹ: വിനോദ സഞ്ചാര മേഖലയില്‍ സുപരിചിതമായ ഹൗസ് ഓഫ് ടൂര്‍സ് ഡോട്ട് കോം ഖത്തറില്‍ പുതിയ ഓഫീസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. 2006ല്‍ രൂപീകൃതമായ സ്ഥാപനം മികവുറ്റ സേവനങ്ങളുടെ പിന്‍ബലത്തോടെ വിനോദ സഞ്ചാര മേഖലയിലെ മുന്‍നിരയിലെത്തുകയും യു എ ഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ബഹറൈന്‍, ഇന്ത്യ, സിംഗപ്പൂര്‍, യു എസ് എ തുടങ്ങി 10ലേറെ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു.

ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന് എതിര് വശത്തായി സ്ഥിതി ചെയ്യുന്ന ഗിറ്റ്കോ ടവറിലാണ് പുതിയ ഓഫീസ് ആരംഭിച്ചത്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്നതിനോടൊപ്പം തന്നെ മികവുറ്റ സേവനങ്ങള്‍ കയ്യെത്തും ദൂരത്ത് ലഭ്യമാക്കുവാനാണ് പുതിയ ഓഫീസിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.


വിനോദ സഞ്ചാരികള്‍ക്ക് ഒരു മിനുട്ടില്‍ താഴെ സമയത്തില്‍ ഹോളിഡേ പാക്കേജുകള്‍ തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന houseoftours.com വെബ്സൈറ്റും ഇപ്പോള്‍ ലഭ്യമാണ്. 550000ല്‍ അധികം ഹോട്ടലുകളും 350ല്‍പരം വിമാന സര്‍വീസ് കമ്പനികളും 350000ല്‍ അധികം വിനോദ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കിയാണ് പുതിയ വെബ്സൈറ്റ് നിര്‍മിച്ചിരിക്കുന്നത്.
2025 കലണ്ടര്‍ വര്‍ഷത്തിലെ പ്രതിവാര ടൂര്‍ പാക്കേജുകളും കമ്പനി ഇതിനോടൊപ്പം അവതരിപ്പിച്ചു. ജോര്‍ജിയ, അസര്ബൈജാന്, അര്‍മേനിയ, കിര്‍ഗിസ്ഥാന്‍, തുര്‍ക്കി, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, യൂറോപ്, മാല്ദ്വീവ്സ്, ഈജിപ്ത് തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മിതമായ നിരക്കില്‍ ആകര്‍ഷകമായ ഹോളിഡേ പാക്കേജുകള്‍ ലഭ്യമാണ്.
ആഗോളവ്യാപകമായി 300000ല്‍ പരം സഞ്ചാരികള്‍ക്കായി 100ല്‍ അധികം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ യാഥാര്‍ഥ്യമാക്കുവാന്‍ കമ്പനിക്ക് ഇതിനോടകം സാധിച്ചു. 90 ശതമാനം അപ്പ്രൂവല്‍ റേറ്റോടെ പ്രതിവര്‍ഷം 12000ല്‍ അധികം ടൂറിസ്റ്റ് വിസകളും പ്രോസസ്സ് ചെയ്തു കൊണ്ട് വിസ സേവന മേഖലയിലും സ്ഥാപനം മികവ് പുലര്‍ത്തുന്നു. ഉപഭോക്താള്‍ക്ക് നല്കുന്ന വിശ്വാസ്യതക്കും സംതൃപ്തിക്കും സാക്ഷ്യപത്രമായി 4.6 ഗൂഗിള്‍ റേറ്റിങ്ങും 4.4 ഫേസ്ബുക് റേറ്റിങ്ങും 202000 ല്‍ അധികം ഫോളോവേഴ്സും ഇവര്‍ക്കുണ്ട്.
ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരിം ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്്ഘാടനത്തെ തുടര്‍ന്ന് നടത്തിയ അത്താഴ വിരുന്നില്‍ ഉപഭോക്താക്കളും ബിസിനസ് പങ്കാളികളും പങ്കെടുത്തു.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് അജി കുര്യാക്കോസ്, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്, ഐ ബി പി സി വൈസ് പ്രസിഡന്റ് രാമകൃഷ്ണന് ചീരോത്ത്, ഡബ്ല്യു എം എഫ് ബിസിനസ് ഫോറം ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ആന്റ് ഫോര്മര് കേരള ബിസിനസ് ഫോറം പ്രസിഡന്റ് കെ പി ജയരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
2017 മുതല്‍ ഹൗസ് ഓഫ് ടൂര്‍സിന് സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന ഉപഭോക്താവിന് ഹോളിഡേ പാക്കേജ് ഉപഹാരമായി നല്കി.

