എം ടി വാസുദേവന്‍ നായര്‍ ഗുരുതരാവസ്ഥയില്‍

Web Desk
0 Min Read

കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.

city exchange

ശ്വാസതടസം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കു പുറമെ ശരീരത്തിന്റെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവും വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരു മാസത്തിനിടെ പല തവണയായി എം ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണ്.

Share This Article
Leave a Comment
error: Content is protected !!