13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉന്നതതല ഖത്തര്‍ പ്രതിനിധി സംഘം ദമസ്‌കസില്‍

Web Desk
1 Min Read

ദോഹ: വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ഉന്നതതല പ്രതിനിധി സംഘം ദമസ്‌കസിലെത്തി. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഖത്തര്‍ സംഘം ദമസ്‌ക്കസ് സന്ദര്‍ശിക്കുന്നത്.

city exchange

സിറിയന്‍ ജനകീയ വിപ്ലവത്തെ അടിച്ചമര്‍ത്താനുള്ള ക്രൂരമായ ശ്രമങ്ങളും നീതി, സ്വാതന്ത്ര്യം, വികസനം എന്നിവയ്ക്കായുള്ള അവരുടെ പോരാട്ടവും കാരണം 13 വര്‍ഷത്തോളമായി മുന്‍ ഭരണകൂടവുമായി നയതന്ത്രബന്ധം പിന്‍വലിച്ചിരുന്നു.

സന്ദര്‍ശനം ഖത്തറും സിറിയയും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തിന്റെ പുതിയ അധ്യായത്തെ പ്രതിനിധീകരിക്കുന്നുവെന്നും സിറിയയുടെ പുരോഗതിക്കും സംരക്ഷണത്തിനും സിറിയന്‍ ജനതയ്ക്ക് പിന്തുണയും സഹായവും തുടരാനുള്ള ഖത്തറിന്റെ പൂര്‍ണ പ്രതിബദ്ധതയാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!