

ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റേയും പ്രമുഖ മലയാളം സാഹിത്യകാരന് എം ടി വാസുദേവന്‍ നായരുടേയും നിര്യാണത്തില്‍ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹ അനുശോചനം രേഖപ്പെടുത്തി. പത്താം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സീസണ് 4 ചാലിയാര്‍ കപ്പ് ഫൈനല്‍ മത്സര വേളയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മൗന പ്രാര്‍ഥന നടത്തിയാണ് ഡോ. മന്മോഹന് സിങ്ങിന്റെയും എം ടി വാസുദേവന്‍ നായരുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

രാജ്യത്തിന് മന്മോഹന് സിംഗ് നല്കിയ സംഭാവന എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും മന്മോഹന് സിംങിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാള് ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ എം ടി വാസുദേവന്‍ നായര്‍ മടങ്ങുന്നതെന്നും എം ടിയുടെ നിര്യാണം മലയാള സാഹിത്യത്തിനും മലയാള സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അനുശോചന ചടങ്ങിന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി- ലേബര്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഈശ് സിംഗാള്‍, ഖത്തര്‍ എനര്‍ജിയിലെ ഖാലിദ് അല്‍ ഫഖ്രൂ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്,
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി, ജനറല്‍ സെക്രട്ടറി സബിഖുസ്സലം എടവണ്ണ, ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, അഡൈ്വസറി കമ്മിറ്റി ചെയര്മാന് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, മുഖ്യ രക്ഷാധികാരി ഷൗക്കത്തലി ടി എ ജെ, ഫൗണ്ടര്‍ പ്രസിഡന്റ് വി സി മഷ്ഹൂദ്, അഡൈ്വസറി ബോര്‍ഡ് അംഗം സിദ്ദീഖ് വാഴക്കാട്, സ്ഥാപകാംഗവും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റുമായ ഹൈദര്‍ ചുങ്കത്തറ, വനിതാ വിംഗ് പ്രസിഡന്റ് മുഹ്സിന സമീല്‍, ആസ്റ്റര്‍ ഹെല്‍ത്ത്കെയര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് ഹെഡ് സുമിത് ബദ്ര, അബ്ദുറഊഫ് കൊണ്ടോട്ടി, ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന് അംഗം സന്തോഷ്, റേഡിയോ സുനോ ആര് ജെമാരായ അഷ്ടമി, സന്ദീപ് എന്നിവര്‍ നേതൃത്വം നല്കി.

