

ദോഹ: സമകാലിക പശ്ചിമേഷ്യന്‍ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ഫോറം ഖത്തര്‍ എക്‌സ്‌പെര്‍ട്ട് ടോക്ക് സംഘടിപ്പിച്ചു. പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സൈഫുദ്ദീന്‍ കുഞ്ഞ് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ആമുഖം നിര്‍വഹിച്ചു സംസാരിച്ചു. തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് ഡോ. സൈഫുദ്ധീന്‍ കുഞ്ഞ് സംസാരിക്കുകയും വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. തുര്‍ക്കി യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥിയായ മുഹമ്മദ് അസീര്‍ ആശംസകളര്‍പ്പിച്ചു.

സി ഐ സി കേന്ദ്ര സമിതി അംഗം റിയാസ് ടി റസാഖ്, ഡോ. താജ് ആലുവ, ഹുസൈന്‍ കടന്നമണ്ണ, അഷ്റഫ് ഉളിയില്‍ എന്നിവര്‍ പങ്കെടുത്തു.
