കണ്ണൂര്‍ വിമാനത്താവളം; പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിമാരുടെ ഉറപ്പ്

Web Desk
0 Min Read

ഭുവനേശ്വര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം, വിദേശകാര്യമന്ത്രി എന്നിവര്‍ക്ക് കുവാഖ് നിവേദനം നല്‍കി. പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനെത്തിയ കുവാഖ് ഭാരവാഹികളാണ് മന്ത്രിമാരെനേരില്‍ കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചത്.

city exchange

കണ്ണൂര്‍ വിമാനത്താവളം മികച്ച രീതിയിലാകുന്നത് ടൂറിസത്തിന് മികവുണ്ടാക്കുമെന്ന് കുവാഖ് ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞു. കേരത്തിലേക്കുള്ള സന്ദര്‍ശന വേളയില്‍ തങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതാണെന്നും മന്ത്രിമാര്‍ പറഞ്ഞതായി കുവാഖ് ഭാരവാഹികളായ മുഹമ്മദ് നൗഷാദ് അബുവും വിനോദ് വള്ളിക്കൂലും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!