

വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റു. വാഷിംഗ്ടണ്‍ ഡി സിയിലെ കാപിറ്റോള്‍ റോട്ടുണ്ടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

കടുത്ത തണുപ്പിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ അകത്തേക്ക് മാറ്റിയത്. ആദ്യം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്നായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.

യു എസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി പ്രസിഡന്റാണ് 78കാരനായ ട്രംപ്. കുറ്റവാളിയായി വിധിക്കപ്പെട്ട ആദ്യത്തെ യു എസ് പ്രസിഡന്റും ട്രംപാണ്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ചൈനീസ് വൈസ് പ്രസിഡന്റ്, ജപ്പാന്‍, ഓസ്ട്രേലിയ വിദേശകാര്യ മന്ത്രിമാര്‍ എന്നിവരും ടെസ്ല സി ഇ ഒ എലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയ ബിസിനസ് നേതാക്കളഉം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

