റവാബി മിനി മാരത്തണ്‍ 2025; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Web Desk
1 Min Read

ദോഹ: റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ റവാബി മിനി മാരത്തണ്‍ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 11ന് ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷനുമായി സഹകരിച്ചാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

city exchange

‘ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക, സജീവരാകുക’ എന്ന മുദ്രാവാക്യവുമായി ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനാണ് റവാബി മിനി മാരത്തണ്‍ രൂപകല്‍പ്പന ചെയ്തത്. കഴിഞ്ഞ വര്‍ഷം നടന്ന നടത്തപ്പയനത്തില്‍ 1,000-ലധികം പേരാണ് പങ്കെടുത്തത്.

രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മിനി മാരത്തണ്‍ 11ന് രാവിലെ 6 മണിക്ക് ഇസ്ഗാവ റവാബി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ച് അല്‍ ഘറാഫാ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ അവസാനിക്കും. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ഫിറ്റ്‌നസ് നിലയിലുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

റവാബി മിനി മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് റവാബി ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് വഴി പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏതെങ്കിലും റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷത്തെ വലിയ പ്രതികരണം ഈ വര്‍ഷത്തെ മാരത്തണിനെ കൂടുതല്‍ വലുതും മെച്ചപ്പെട്ടതുമാക്കാന്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതായും ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായും റവാബി ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ക്കും www.rawabihypermarket.com സന്ദര്‍ശിക്കുകയോ 7049 2949 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!