

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം വ്യാഴാഴ്ച മുതല്‍ രാജ്യത്ത് കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു.

ജനുവരി 30 വ്യാഴാഴ്ച മുതല്‍ പുതിയതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റാണ് പ്രവചിക്കപ്പെടുന്നത്. ഇത് വാരാന്ത്യം വരെ തുടരും. വടക്കുപടിഞ്ഞാറന്‍ കാറ്റ് താപനിലയില്‍ കുറവുണ്ടാക്കുകയും തണുപ്പ് വര്‍ധിക്കുകയും ചെയ്യും.

ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ തുടരുമെന്നും വകുപ്പ് അറിയിച്ചു. അതേസമയം, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കാനും സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചു.
