ഖത്തര്‍ മലയാളീസ് ഖത്തര്‍ പൂരം 14ന്

Web Desk
2 Min Read

ദോഹ: ഖത്തര്‍ മലയാളീസിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ പൂരം സംഘടിപ്പിക്കുന്നു. ഖത്തര്‍ മലയാളീസ് പ്രവര്‍ത്തകരും 974-ഇവന്റ്‌സ് പ്രതിനിധികളും റേഡിയോ സുനോ പ്രതിനിധികള്‍, പ്രധാന പ്രായോജകരും പങ്കെടുത്ത പത്രസമ്മേളനത്തില്‍ ഖത്തര്‍ പൂരം 2025-ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.

city exchange

2025 ഫെബ്രുവരി 14 വെള്ളിയാഴ്ച അബു ഹമൂറിലുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഖത്തര്‍ പൂരം സംഘടിപ്പിക്കുന്നത്. ഖത്തര്‍ പൂരത്തില്‍ കേരളത്തിന്റെ പരമ്പരാഗത സംഗീതം, നൃത്തം, കല, കേരളത്തിലെ വിവിധതരം ഭക്ഷണങ്ങള്‍, ഖത്തറിലെ ഭൂരിഭാഗം മലയാളികള്‍ക്കും കണ്ടുമുട്ടാവുന്ന ഒരു വേദി തുടങ്ങിയവ പ്രദാനം ചെയ്യുന്ന നാഴികക്കല്ലായി മാറും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഖത്തറിന്റെ നിയമ പരിമിതികള്‍ക്കുള്ളില്‍ നിന്നു് ഏറ്റവും ഭംഗിയായി പൂരപ്പറമ്പ് ഐഡിയല്‍ സ്‌കൂളില്‍ ഒരുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കലാപരിപാടികളായ നൃത്തങ്ങള്‍, മ്യൂസിക് ബാന്‍ഡുകള്‍, മുട്ടിപ്പാട്ട്, കൈകൊട്ടിക്കളി, കളരി, പഞ്ചാരി മേളം, ബാന്‍ഡ് വാദ്യം, ഒപ്പന, കോല്‍ക്കളി തുടങ്ങിയവ, ഗൃഹാതുരത്വമുണര്‍ത്തുന്ന രുചികളും പലഹാരങ്ങളും ഉള്‍ക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകളും മൈലാഞ്ചി ഇടല്‍, വസ്ത്ര വില്‍പ്പന, ഫേസ് പെയിന്റിങ്, പ്രവാസി ക്ഷേമ പദ്ധതികള്‍, ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് നോര്‍ക്ക തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സ്റ്റാള്‍, കരിയര്‍ ഗൈഡന്‍സ്, സി വി ക്ലിനിക്ക് എന്നിവയും എല്ലാ പ്രായക്കാര്‍ക്കും കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങളും വിനോദവും ബിസിനസ്സ്, കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍, സാംസ്‌കാരികവും സാമൂഹികവുമായ ഓര്‍ഗനൈസേഷനുകള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കാനുള്ള അവസരങ്ങളും പൂരപ്പറമ്പിലൊരുക്കും.

ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 വരെയാണ് പൂരം അരങ്ങേറുക. വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

- Advertisement -
Ad image

പ്രസ്സ് മീറ്റില്‍ ഖത്തര്‍ മലയാളീസ് പ്രതിനിധികളായ ബിലാല്‍ കെ ടി, ഇസ്മായില്‍ കൊല്ലിയില്‍, 974 ഇവന്റ്് പാര്‍ട്ണര്‍ മഹ്റൂഫ്, പ്രധാന പ്രായോജകരായ റൊട്ടാന റെസ്റ്റോറന്റ്റ് മാനേജര്‍ ഷിബു ആനന്ദ്, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ അല്‍ത്താഫ്, സിയോമി ഇന്റര്‍ടെക് സെയില്‍സ് മാനേജര്‍ ലിജോ ടൈറ്റസ്, ഫൈസാന്‍സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജര്‍ ഹവാസ് മുഹമ്മദ്, ക്യൂ സ്റ്റാര്‍ ട്രേഡിംഗ് മാനേജര്‍ ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!