ചാലിയാര്‍ ദോഹ സ്പോര്‍ട്‌സ് ഫെസ്റ്റ് അബുഹമൂര്‍ ന്യൂ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍

Web Desk
1 Min Read

ദോഹ: പതിനൊന്നാമത് ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ അബുഹമൂര്‍ ന്യൂ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

city exchange

ചാലിയാറിന്റെ ഇരുതീരങ്ങളിലുള്ള 24 പഞ്ചായത്തുകള്‍ അണിനിരക്കുന്ന വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്‌ന് തിരശീല ഉയരുക.

മാര്‍ച്ച് പാസ്റ്റിന് ശേഷം പുരുഷന്‍മാരുടെ പഞ്ചഗുസ്തി, വടംവലി, 1500 മീറ്റര്‍ റണ്ണിംഗ്, 100 മീറ്റര്‍ റണ്ണിംഗ്, 4×100 മീറ്റര്‍ റണ്ണിംഗ് എന്നിവയും വനിതകളുടെ പെനാല്‍റ്റി ഷൂട്ട് ഔട്ട്, ബാസ്‌കറ്റ് ബോള്‍, ബോള്‍ ഓണ്‍ സ്റ്റമ്പ്, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100, 50 മീറ്റര്‍ റണ്ണിംഗ് റേസ് എന്നിവ അരങ്ങേറും.

ഫൈവ്‌സ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച അവസാനിച്ചു. ഒന്നാം സെമി ഫൈനലില്‍ എടവണ്ണ, ഊര്‍ങ്ങാട്ടിരിയെയും രണ്ടാം സെമി ഫൈനലില്‍ വാഴയൂര്‍, ചീക്കോടിനെയും നേരിടും.

- Advertisement -
Ad image

പുരുഷന്‍മാരുടെ നീന്തല്‍ മത്സരത്തില്‍ ജഹ്ഫറലി (ഊര്‍ങ്ങാട്ടിരി) ഒന്നാം സ്ഥാനവും അബ്ദുല്‍ ഹമീദ് (ചീക്കോട്) രണ്ടാം സ്ഥാനവും മുഹമ്മദ് യാസിര്‍ (ഊര്‍ങ്ങാട്ടിരി) മൂന്നാം സ്ഥാനവും നേടി.

Share This Article
Leave a Comment
error: Content is protected !!