ഖത്തര്‍ മലയാളീസിന്റെ പൂരപ്പറമ്പായി ഐഡിയല്‍ സ്‌കൂള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ മലയാളീസിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന പൂരത്തിന് വന്‍ജനക്കൂട്ടം. വിവിധ കലാ-കായിക പരിപാടികളാണ് പൂരത്തോട് അനുബന്ധിച്ച് അരങ്ങേറുന്നത്.

city exchange

974 ഇവന്റിന്റെ സഹകരണത്തോടെയാണ് ഖത്തര്‍ മലയാളീസ് പൂരം നടത്തിയത്. പരിപാടിയുടെ സംഘാടക വൈഭവമാണ് പരിപാടിയെ മികവുറ്റതാക്കിയത്. ബിലാല്‍, ഷാഫി, അപ്പുണ്ണി, നിഷാദ് ഗുരുവായൂര്‍, മെഹറൂഫ്, റസല്‍ തുടങ്ങിയവരാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, താഹ തുടങ്ങിയവര്‍ അതിഥികളായിരുന്നു.

അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂരപ്പറമ്പില്‍ മിഠായി, പലഹാരം, തുണി, ഹോട്ടല്‍ തുടങ്ങിയ കച്ചവടങ്ങളും പൊടിപൊടിച്ചു. കേരളത്തിന്റെ പരമ്പരാഗത സംഗീതം, നൃത്തം, കേരളത്തിലെ വിവിധ ഭക്ഷണ ഇനങ്ങള്‍ എന്നിവയും പൂരത്തെ ഹൃദ്യമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!