റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ് സക്‌സസ് ഇന്‍ ഖത്തര്‍ 22ന് ഷെറാട്ടണിൽ

Web Desk
2 Min Read

ദോഹ: ഇന്ത്യന്‍ എംബസി അപെക്സ് ബോഡിയായ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലുമായി (ഐ ബി പി സി) സഹകരിച്ച് ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ബിസിനസുകാര്‍ക്കായി റൈസ് എബൗവ് 2025: നാവിഗേറ്റിംഗ് ബിസിനസ് സക്‌സസ് ഇന്‍ ഖത്തര്‍ എന്ന പേരില്‍ ബിസിനസ് പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ബേക്കര്‍ട്ടിലിയുടെ പിന്തുണയോടെ 22ന് വൈകിട്ട് ആറുമണിക്ക് ഷെറാട്ടണിലാണ് പരിപാടി. ഖത്തറില്‍ ബിസിനസ് ചെയ്യുന്നതിന്റെ അവസരങ്ങളെയും വെല്ലവിളികളേയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിപണിയില്‍ നാവിഗേറ്റ് ചെയ്യുക, അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക, ബിസിനസ് വിജയം കൈവരിക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുഖ്യപ്രഭാഷണത്തിലൂടെയും പാനല്‍ ചര്‍ച്ചയിലൂടെയും പങ്കെടുക്കുന്നവര്‍ക്ക് വ്യവസായ വിദഗ്ധരില്‍ നിന്ന് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ലഭിക്കും.

ബേക്കര്‍ട്ടിലി ഖത്തറിന്റെ മാനേജിംഗ് പാര്‍ട്ണറും ക്യു എസ് ഇ ലിസ്റ്റഡ് കമ്പനികളുടേയും മറ്റ് നിയന്ത്രിത സ്ഥാപനങ്ങളുടേയും സ്വതന്ത്ര ബോര്‍ഡ് അംഗവുമായ രാജേഷ് മേനോനാണ് പരിപാടിയുടെ മുഖ്യപ്രഭാഷകനും പാനല്‍ മോഡറേറ്ററും. കെ പി എം ജി ഖത്തറിലെ സീനിയര്‍ പാര്‍ട്ണര്‍ ഗോപാല്‍ ബാലസുബ്രഹ്മണ്യം, ക്യു എന്‍ ബി ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ അസറ്റ് മാനേജ്‌മെന്റ് മേധാവിയുമായ അജയ് കുമാര്‍, മെക്ഡാം ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ എന്‍ജിനിയര്‍ മുഹമ്മദ് അല്‍ബരാ സാമി എന്നിവര്‍ ഉള്‍പ്പെടെ വിശിഷ്ട വ്യവസായ നേതാക്കള്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കൂടാതെ മറ്റ് രണ്ട് മുതിര്‍ന്ന പ്രൊഫഷണലുകളും പാനലിന്റെ ഭാഗമാകും.

- Advertisement -
Ad image

വാർത്താ സമ്മേളനത്തിൽ ഈസക്ക അനുസ്മരണം നടത്തി.

വാര്‍ത്താ സമ്മേളനത്തില്‍ ബേക്കര്‍ട്ടിലി ഖത്തറിന്റെ മാനേജിംഗ് പാര്‍ട്ണര്‍ രാജേഷ് മേനോന്‍, ഐ ബി പി സി ഖത്തര്‍ പ്രസിഡന്റ് താഹ മുഹമ്മദ്, ഡോം ഖത്തര്‍ ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് വി സി, ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് പി പി, ജനറല്‍ സെക്രട്ടറി എ സി കെ മൂസ, പി ആര്‍ ചെയര്‍മാന്‍ രാഹുല്‍ ശങ്കര്‍, അബ്ദുല്‍ വസിം, പി ആര്‍ കണ്‍വീനര്‍ ഇര്‍ഫാന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും താത്പര്യമുള്ളവര്‍ക്ക് 77029729, 31595987 എന്നീ നമ്പറുകളിലോ [email protected], [email protected] എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!