

ദോഹ: ആഗസ്ത് മാസത്തെ കാലാവസ്ഥാ വിവരങ്ങള്‍ പ്രകാരം ചൂടും ഈര്‍പ്പവും രാജ്യത്ത് വര്‍ധിക്കും. ആഗസ്തില്‍ കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ലെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആഗസ്ത് മാസത്തില്‍ പ്രതിദിന ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ് പ്രതീക്ഷിക്കുന്നത്. ആഗസ്തിലെ കാലാവസ്ഥാ പ്രവചനത്തില്‍ കിഴക്കന്‍ കാറ്റിനാണ് സാധ്യത കാണുന്നത്.

ഖത്തര്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് ആഗസ്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1971 ല്‍ 22.4 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും ഉയര്‍ന്ന താപനില 2002ല്‍ 48.6 ഡിഗ്രി സെല്‍ഷ്യസുമാണ്.
